ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല, രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്: ജി. സുധാകരന്‍

ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഎം നേതാവ്. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇവര്‍ കേരളത്തില്‍ കൂടിവരികയാണെന്നും സുധാകരന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ല. രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാവാതെ കുറേപ്പേര്‍ രാവിലെ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോണ്‍ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ജി. സുധാകരന്‍ വിമര്‍ശിച്ചു.

ഹിന്ദു പുരോഹിതര്‍ കല്ല്യാണത്തിനും മറ്റു പൊതു ചടങ്ങുകള്‍ക്കും അടിവസ്ത്രം ധരിച്ചു പങ്കെടുക്കണമെന്ന് താന്‍ പറഞ്ഞത് ചിലര്‍ വിവാദമാക്കി. ക്രിസ്ത്യന്‍, മുസ്ലീം പുരോഹിതര്‍ പാദം പോലും കാണാത്തവിധം വസ്ത്രം ധരിച്ചാണെത്തുന്നത്. നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

Latest Stories

CSK UPDATES: ചെന്നൈ സൂപ്പർ കിങ്സിന് കിട്ടിയത് വമ്പൻ പണി; സീസൺ അവസാനിപ്പിച്ച് സ്റ്റാർ ബാറ്റർ നാട്ടിലേക്ക് മടങ്ങി

'ഉത്തരവാദിത്തത്തോടെ പെരുമാറിയതിനെ അഭിനന്ദിക്കുന്നു, എന്നും ഒപ്പം നിൽക്കും'; വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെയും പാക്കിസ്ഥാനെ പിന്തുണച്ച് ചൈന

അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ജനങ്ങളെ പ്രധാനമന്ത്രി വഞ്ചിച്ചു; തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സന്ദീപ് വാര്യര്‍

IND VS PAK: ബോംബ് പൊട്ടിയെന്ന് പറഞ്ഞ് ആ ചെറുക്കൻ എന്തൊരു കരച്ചിലായിരുന്നു, അവനെ നോക്കാൻ തന്നെ രണ്ട് മൂന്നുപേർ വേണ്ടി വന്നു: റിഷാദ് ഹുസൈൻ

വെടിനിർത്തൽ കരാറിന്റെ ലംഘനം; പാകിസ്ഥാന്റെ തുടർനീക്കം നിരീക്ഷിച്ച് ഇന്ത്യ, സാഹചര്യങ്ങൾ കേന്ദ്രം വിലയിരുത്തും

IND VS PAK: ഭാഗ്യം കൊണ്ട് ചത്തില്ല, ഇനി അവന്മാർ വിളിച്ചാലും ഞാൻ പോകില്ല: ഡാരൽ മിച്ചൽ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ മോഷണം; അതിസുരക്ഷാ മേഖലയിലെ ലോക്കറില്‍ നിന്നും സ്വര്‍ണം കാണാതായി; ക്ഷേത്ര ഭരണസമിതിയ്ക്കും തിരുവിതാംകൂര്‍ രാജകുടുംബത്തിനും വെല്ലുവിളി

വെടിനിര്‍ത്തണം; കരാര്‍ പാലിക്കാന്‍ ബാധ്യസ്ഥര്‍; സൈനികര്‍ സംയമനം പാലിക്കണം; ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് പാകിസ്ഥാന്‍

പാകിസ്ഥാന്‍ നിബന്ധനകള്‍ മറന്നോ? അജിത് ഡോവല്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു; സംയമനം പാലിച്ച് പ്രതിരോധ മന്ത്രാലയം

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള