എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷകള്‍ നിശ്ചയിച്ചിരുന്ന തിയതികളില്‍ തന്നെ നടത്തുമെന്നും എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുവെന്നും മന്ത്രി അറിയിച്ചു. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് ഓണ്‍ലാനായി ക്ലാസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്, ഒമിക്രോണ്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. വിക്‌റ്റേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ പുതിയ ടൈംബിളനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിള്‍ പുനക്രമീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകള്‍ അടക്കുന്നതിനേക്കാള്‍ നന്നത് അവര്‍ക്ക് രോഗം വരാതെ നോക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

അണ്‍ എയ്ഡഡ്, സിബിഎസ്ഇ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ മേഖലകള്‍ക്കും സ്‌കൂളുകള്‍ അടക്കുന്നത് ബാധകമാണ്. സ്‌കൂള്‍ അടയ്‌ക്കേണ്ട എന്ന് വിദഗ്ധരില്‍ പലരും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരുപരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത് എന്നും മന്ത്രി വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ പകുതിയോളം പൂര്‍ത്തിയായി. മറ്റുകുട്ടികള്‍ക്കും സ്‌കൂളുകളില്‍ വെച്ച് തന്നെ വളരെ വേഗത്തില്‍ വാക്സിന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍