കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും തന്റെ ഓഫീസിന്റെ വിശ്വാസ്യത ഇത്രമേൽ കളങ്കപ്പെടുത്തിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒരു മുഖ്യമന്ത്രിയും തന്റെ ഓഫീസിന്റെ വിശ്വാസ്യത ഇത്രമേൽ കളങ്കപ്പെടുത്തിയിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിൽ പരിശോധനയ്ക്ക് എത്തിയാൽ പിടിക്കപ്പെടും എന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രോട്ടോക്കോൾ ഓഫീസിൽ തീപിടുത്തം നടന്നത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഒരു മുഖ്യമന്ത്രിയും തന്റെ ഓഫീസിന്റെ വിശ്വാസ്യത ഇത്രമേൽ കളങ്കപ്പെടുത്തിയിട്ടില്ല.

NIA ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിൽ പരിശോധനയ്ക്ക് എത്തിയാൽ പിടിക്കപ്പെടും എന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രോട്ടോക്കോൾ ഓഫീസിൽ തീപിടുത്തം നടന്നത്. മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും നിലനിൽപ്പ് തന്നെ അവതാളത്തിലാക്കാൻ കെൽപ്പുള്ള രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ നടന്ന തീപിടുത്തത്തെ പറ്റി നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്.

സർക്കാരിന്റെ ജനവഞ്ചനയ്ക്ക് എതിരെ പ്രതികരിക്കാൻ നാളെ കരിദിനമാചരിക്കാൻ യുഡിഎഫ് തീരുമാനിച്ചു.

https://www.facebook.com/rameshchennithala/posts/3435776519814163

Latest Stories

'ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന് അനുയോജ്യനായ പരിശീലകനല്ല'; തുറന്നടിച്ച് ടിം പെയ്ന്‍

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ

ബിജെപിയുമായി ഒത്തുകളിക്കാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ല; പാലക്കാട് ഒരുപാട് ഉദാഹരണങ്ങളുണ്ട്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ്; ആഞ്ഞടിച്ച് മുഖ്യമന്ത്രി

അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍; പിടികൂടിയത് നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍; നടപടി ഹൈക്കോടതി നിലപാട് കടുപ്പിച്ചപ്പോള്‍

സിനിമാ താരം പരീക്കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ എംഡിഎംഎയുമായി പിടിയില്‍; എക്സൈസ് സംഘത്തെ പിറ്റ്ബുള്‍ നായയെ ഉപയോഗിച്ച് തടയാന്‍ ശ്രമം; അറസ്റ്റ് ചെയ്തത് സാഹസികമായി

ചേവായൂർ സംഘർഷം: കോഴിക്കോട് നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍