എല്‍ഡിഎഫില്‍ തര്‍ക്കങ്ങളില്ല; ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്ന് ഇപി ജയരാജന്‍

ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എല്‍ഡിഎഫില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം നടത്തിയതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡിയ്ക്ക് ലോക്‌സഭ സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ഇത് സംബന്ധിച്ചാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരണം നടത്തിയത്. സീറ്റ് വിഭജനം സംബന്ധിച്ച് എല്ലാ മുന്നണികള്‍ക്കുള്ളിലും സമ്മര്‍ദ്ദമുണ്ടാകും. മുന്നണിയില്‍ പാര്‍ട്ടികള്‍ അവരവരുടെ അഭിപ്രായങ്ങള്‍ ഉന്നയിക്കും. കേരളത്തില്‍ 16 സീറ്റുകളിലാണ് സിപിഎം മത്സരിച്ചിരുന്നത്. കേരള കോണ്‍ഗ്രസിനായി ഇത്തവണ ഒരു സീറ്റ് ഉപേക്ഷിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും ഇപി പറഞ്ഞു.

എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. അതേ സമയം എല്‍ഡിഎഫ് കണ്‍വീനര്‍ മുസ്ലീം ലീഗിനെ പുകഴ്ത്തിയും സംസാരിച്ചിരുന്നു. യുഡിഎഫില്‍ ലീഗിനിപ്പോഴും രണ്ട് സീറ്റാണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ സീറ്റ് ലഭിക്കുകയും കോണ്‍ഗ്രസ് ഗതികേടിലാകുകയും ചെയ്യുമെന്നും ഇപി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് സീറ്റ് കൊടുത്ത് ലീഗ് മത്സരിക്കേണ്ട അവസ്ഥയുണ്ടോയെന്ന് ചിന്തിക്കണം. കോണ്‍ഗ്രസ് ലീഗിനെ അവഗണിക്കുന്നതുപോലെയല്ല എല്‍ഡിഎഫ്. ഇടതുമുന്നണിയില്‍ എല്ലാവര്‍ക്കും തുല്യ പരിഗണനയാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം