തൊപ്പി 'ഊരി', രാസലഹരി കേസിൽ പ്രതിയല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

രാസലഹരി കേസില്‍ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്.

കൊച്ചി തമ്മനത്ത് നിന്നും നവംബർ 15ന് രണ്ട് യുവാക്കളെ രാസലഹരിയുമായി പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണത്തിൽ തൊപ്പിയുടെ ഡ്രൈവറായ ജാബിർ ആണ് യുവാക്കൾക്ക് എംഡിഎംഎ എത്തിച്ച് കൊടുത്തതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് താൻ സെലിബ്രറ്റി ആയതിനാൽ തനിക്കെതിരേയും കേസ് എടുക്കുമോയെന്ന് ഭയന്നാണ് നിഹാദ് ഒളിവിൽ പോയത്. പിന്നാലെ ജാമ്യ ഹർജി ഫയൽ ചെയ്യുകയുമായിരുന്നു.

തുടർന്ന് വിഷയത്തിൽ ഡിസംബർ നാലിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.

Latest Stories

ശിശുക്ഷേമ സമിതിയിലെ ആയമാരെ സൈക്കോ സോഷ്യല്‍ അനാലിസിസ് നടത്തും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഉപദ്രവമേറ്റ കുട്ടികളെ സന്ദര്‍ശിച്ച് മന്ത്രി വീണ ജോര്‍ജ്

IND VS AUS: എന്നെ സ്ലെഡ്ജ് ചെയ്ത അവൻ..., ജയ്‌സ്വാളിനെക്കുറിച്ച് പ്രതികരണവുമായി മിച്ചൽ സ്റ്റാർക്ക്; നാളെ കളി മാറും

IPL 2025: ചെന്നൈ സൂപ്പർ കിങ്‌സ് എന്നാ സുമ്മാവാ, ലേലത്തിൽ പൊക്കിയ താരം നടന്നുകയറിയത് ചരിത്രത്തിലേക്ക്; ഹാർദിക്കിന് അടക്കം കൊടുത്തത് വമ്പൻ പണി

''വയനാട് എന്താ ഇന്ത്യയില്‍ അല്ലേ?''; കേരളത്തോടുള്ള കേന്ദ്ര അവഗണന; രാജ്ഭവന് മുന്നിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്ന് എല്‍ഡിഎഫിന്റെ പ്രക്ഷോഭം

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍