'ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ല, ഇ ഡി 'ബ്ലെസ്' ചെയ്‌ത് മടങ്ങി'; റെയ്ഡിന് പിന്നാലെ പ്രതികരിച്ച് ഗോകുലം ഗോപാലൻ

എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനും ചോദ്യം ചെയ്യലിലും പിന്നാലെ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലൻ. ഇ ഡി ഉദ്യോഗസ്ഥർ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ‘ബ്ലെസ്’ ചെയ്താണ് മടങ്ങിയതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടതല്ല സ്വാഭാവികമായ പരിശോധന മാത്രമാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അഞ്ച് ഇടങ്ങളിലായായിരുന്നു ഇ ഡി പരിശോധന നടത്തിയത്.

ഗോകുലം ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്‌ഡിന് എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. വിവിധ സിനിമയിലടക്കം കോടികള്‍ നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമാണെന്നാണ് ഇഡി അറിയിച്ചു.

റെയ്ഡിൽ ഒന്നരക്കോടി രൂപയും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ ഡി റെയ്‌ഡ് ശനിയാഴ്‌ച പുലർച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്‌ച റെയ്‌ഡ് നടത്തിയിരുന്നു. ഇതിൽ കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്‌ഡ്‌ ശനിയാഴ്‌ച പുലർച്ച വരെ നീണ്ടു.

അതേസമയം രാവിലെ കോഴിക്കോട് കോർപറേറ്റ് ഓഫീസിൽവെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.

Latest Stories

സംഘര്‍ഷം അവസാനിച്ചതിന് പിന്നാലെ വ്യാപക ചര്‍ച്ചയായി ഡിജിഎംഒ; ആരാണ് ഡിജിഎംഒ, എന്താണ് ചുമതലകള്‍ ?

'ഇന്ദിര ഗാന്ധി എന്തിനാണ് 90,000ത്തിലധികം പാകിസ്ഥാൻ സൈനികരെ വിട്ടയച്ചത്?'; കാരണങ്ങൾ വ്യക്തമാക്കി റെജിമോൻ കുട്ടപ്പന്റെ പോസ്റ്റ്

'വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണം, ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം'; കോൺഗ്രസ്

രജനികാന്ത് കോഴിക്കോട്ടേക്ക്, ജയിലർ-2 ചിത്രീകരണം കനത്ത സുരക്ഷയിൽ

IND VS ENG: രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും..., കോഹ്‌ലിക്ക് പകരം ടീം പരിഗണിക്കുക പണ്ട് ചവിട്ടി പുറത്താക്കിയവനെ; അർഹിച്ച അംഗീകാരമെന്ന് ആരാധകർ

ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തി‌ട്ടില്ല, അത്രയും പുരുഷന്മാരുടെ മുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു: സാമന്ത

കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്ന ട്രംപിന്റെ ലക്ഷ്യമെന്ത്? അമേരിക്കന്‍ ഇടപെടലിന് പിന്നില്‍ ബില്യണ്‍ ഡോളറുകളുടെ ഈ ബിസിനസുകള്‍

'നേതൃമാറ്റം കൊണ്ട് പിണറായിയെ താഴെയിറക്കാൻ കഴിയില്ല, ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നു'; ടി പി രാമകൃഷ്ണൻ

ആശങ്കാജനകമായ ഒരു രഹസ്യവിവരം അമേരിക്കയ്ക്ക് ലഭിച്ചു, ഉടൻ ഇടപെട്ടു; വെടിനിർത്തലിലേക്ക് നയിച്ചത് മോദി- വാൻസ് ചർച്ചയെന്ന് ട്രംപ് ഭരണകൂടം

ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയേറ്റർ വരുമാനം മാത്രം; വഞ്ചനയ്ക്ക് വിധേയരായി തുടരേണ്ടവരല്ല; നിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ