ചരിത്രം രചിച്ച് പടിയിറക്കം, ഇനി കോളനിയില്ല നഗര്‍ മാത്രം; കെ രാധാകൃഷ്ണന്‍ രാജി സമര്‍പ്പിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ വിജയിച്ചതിന് പിന്നാലെ മന്ത്രി സ്ഥാനം ഒഴിഞ്ഞ് കെ രാധാകൃഷ്ണന്‍. നിയുക്ത എംപിയുടെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കിയായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഇനി മുതല്‍ നഗര്‍ എന്ന് അറിയപ്പെടും. കോളനി എന്ന പദം അടിമത്വത്തിന്റെ പ്രതീകമാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കോളനി എന്ന വിശേഷണം അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് മാറ്റം. പുതിയ ഉത്തരവ് അനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. ഓരോ പ്രദേശത്തും താത്പര്യമുള്ള കാലാനുസൃതമായ പേരും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കോളനി എന്നതില്‍ നിന്ന് പേരുമാറ്റം നേരത്തെ മുതല്‍ ആഗ്രഹിച്ചിരുന്നു. യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. കോളനി എന്ന പദം അടിമത്വത്തിന്റേതാണ്. ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. പേരുമാറ്റം നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ പകരം മന്ത്രി ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പകരം മന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Latest Stories

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍