ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുത്; തോമസ് ഐസക്കിന് ജില്ലാ കളക്‌ടറുടെ താക്കീത്

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ലാ കലക്‌ടർ എസ്.പ്രേംകൃഷ്‌ണൻ താക്കീത് നൽകി. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.

കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തോമസ് ഐസക്കിൻ്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചത്. തോമസ് ഐസക്കിൻ്റെ മുഖാമുഖം പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന കുന്നന്താനം ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൻ്റെ ഓഡിയോ സന്ദേശം വിവാദമായിരുന്നു.

തോമസ് ഐസക്ക് കുടുംബശ്രീ സംവിധാനത്തെ ദുരുപയോഗം ചെയ്ത് പ്രചരണം നടത്തുന്നതായി യുഡിഎഫ് ആരോപിച്ചിരുന്നു. സംഭവത്തിൽ യുഡിഎഫ് ചെയർമാൻ വർഗീസ് മാമനാണ് തോമസ് ഐസക്കിനെതിരെ പരാതി നൽകിയത്. കേരള സർക്കാർ സ്ഥാപനമായ കെഡിസ്ക്കിൻ്റെ ജീവനക്കാരെയും ഹരിത സേനയേയും തോമസ് ഐസക്ക് പ്രചരണത്തിനായി ദുരുപയോഗം ചെയ്‌തതായും പരാതിയിൽ പറയുന്നു.

കുടുംബശ്രീ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക് നല്‍കിയിരുന്നത്. കുടുംബശ്രീയുമായുമായി പണ്ടുമുതലെ തനിക്ക് അടുപ്പമുള്ളതാണ്, കുടുംബശ്രീയുടെ ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തിട്ടില്ല, യോഗം നടക്കുന്നിടത്ത് പോയി വോട്ട് ചോദിക്കുമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ വിശദീകരണം.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍