മാധ്യമ വിചാരണ വേണ്ട; മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും അതിനാല്‍ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം.

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും ഉറപ്പ് നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍നിന്ന് ഉണ്ടായാല്‍ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത്, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി.

ഭരണഘടനയുടെ 19 (1) എ അനുഛേദം വഴി മാധ്യമങ്ങള്‍ക്ക് കൈവരുന്ന അഭിപ്രായസ്വാതന്ത്ര്യവും മറ്റുള്ളവര്‍ക്കുള്ള അവകാശങ്ങളും ഇരുകൂട്ടരുടെയും കടമകളും പരസ്പരപൂരകങ്ങളാണ്. വിചാരണ നടക്കുന്ന കേസുകളില്‍ മാധ്യമങ്ങള്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ ഭരണഘടനാപരമായി മാധ്യമസ്വാതന്ത്ര്യത്തിന് നല്‍കുന്ന പരിരക്ഷ ലഭിക്കില്ല. ജനങ്ങളെ സത്യം അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ത്തന്നെ സുതാര്യമായ വിചാരണയ്ക്കുള്ള അവകാശം കുറ്റാരോപിതനുമുണ്ട്.

മുഖ്യവിധിന്യായത്തോട് യോജിച്ച് ജസ്റ്റിസുമാരായ കൗസര്‍ എടപ്പഗത്ത്, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാര്‍ എന്നിവര്‍ പ്രത്യേക വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു. ജസ്റ്റിസ് സി എസ് സുധയും വിധിന്യായത്തോട് യോജിച്ചു.

Latest Stories

രഞ്ജി കളിക്കുന്നത് വെറും വേസ്റ്റ് ആണ്, ഇന്ത്യൻ ടീമിൽ ഇടം നേടണമെങ്കിൽ അത് സംഭവിക്കണം; ഗുരുതര ആരോപണവുമായി ഹർഭജൻ സിങ്

'പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ'; ചർച്ചയായി മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

"എംബാപ്പയില്ലാത്തതാണ് ടീമിന് നല്ലത് എന്ന് എനിക്ക് തോന്നി, അത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്‌തത്‌"; ഫ്രഞ്ച് പരിശീലകൻ അഭിപ്രായപ്പെട്ടു

ദേശീയപാതയിലും, എംസി റോഡിലുമുള്ള കെഎസ്ആര്‍ടിസിയുടെ കുത്തക അവസാനിച്ചു; സ്വകാര്യ ബസുകള്‍ക്ക് പാതകള്‍ തുറന്ന് നല്‍കി ഹൈക്കോടതി; ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി

'ഇഡ്‌ലി കടൈ'യുമായി ധനുഷ്; വമ്പന്‍ പ്രഖ്യാപനം, റിലീസ് തീയതി പുറത്ത്

IND VS AUS: അവനെ ഓസ്‌ട്രേലിയയിൽ ഞങ്ങൾ പൂട്ടും, ഒന്നും ചെയ്യാനാകാതെ ആ താരം നിൽക്കും; വെല്ലുവിളിയുമായി പാറ്റ് കമ്മിൻസ്

നിയമസഭാ കയ്യാങ്കളി; ജമ്മുകശ്മീരിൽ 12 ബിജെപി എംഎല്‍എമാരെയടക്കം 13 പേരെ പുറത്താക്കി സ്പീക്കര്‍

സൽമാൻ ഖാനെ വിടാതെ ലോറൻസ് ബിഷ്ണോയ് സംഘം; വീണ്ടും വധഭീഷണി

ആരുടെ എങ്കിലും നേരെ വിരൽ ചൂണ്ടണം എന്ന് തോന്നിയാൽ അത് എന്നോടാകാം, അഡ്രിയാൻ ലുണയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒപ്പം ഒരു ഉറപ്പും

ഇന്ത്യൻ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഭീഷണികൾ; നിയമനടപടി ആവശ്യപ്പെട്ട് റാണാ