ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ സർക്കാരിന്റെ നിർദ്ദേശം

സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് സ‍ർക്കാർ നിർദേശം നൽകി. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പണമില്ലെന്നാണ് വിശദീകരണം. ഫണ്ട് ഡയറക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളുടെ മറ്റു ചെലവിന് വേണ്ടിയുള്ള പണമാണ് പിഡി അക്കൗണ്ടിൽ ഉള്ളത്.

Read more