Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

പികെ ശശിക്കെതിരേ കൂടുതല്‍ നടപടിയില്ല; ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ശരിവെച്ച് കേന്ദ്രകമ്മിറ്റി

, 6:14 pm

ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരേ കൂടുതല്‍ നടപടിയില്ല. ശശിക്കെതിരേ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടത്തിയ ആറ് മാസത്തെ വിലക്ക് കേന്ദ്രകമ്മിറ്റി ശരിവെച്ചു. വനിതാ നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി നിയോഗിച്ച മന്ത്രി എകെ ബാലനും പികെ ശ്രീമതി എംപിയുമടങ്ങിയ കമ്മീഷന്‍ ശശിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്.

മണ്ണാര്‍ക്കാട് എരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി തള്ളിയ റി്‌പ്പോര്‍ട്ടില്‍ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും പെണ്‍കുട്ടി പരാതി നല്‍കാന്‍ വൈകിയതും ചൂണ്ടിക്കാട്ടിയാണ് ശശിയെ കമ്മീഷന്‍ അനുകൂലിക്കുന്നു. പെണ്‍കുട്ടി സ്വമേധായ അല്ല പരാതികൊടുത്തതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം,  വനിത പ്രവര്‍ത്തകയുടെ ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു.

ശശിയെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയത് ശരിയായില്ല. പാര്‍ട്ടി സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ, ശശിക്കെതിരെ വീണ്ടും പരാതിയുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത് വന്നു. ശശിക്കെതിരായി പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും കത്തയച്ചു. ശശിയെ വെള്ളപൂശിയുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു യുവതിയുടെ നീക്കം. എന്നാല്‍, ശശിക്കെതിരായ അച്ചടക്ക നടപടി പുനപരിശോധിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

ലൈംഗീക പീഢന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്‍ഷന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയാണ് യോഗം പരിഗണിച്ച സിസി പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട് അംഗീകരിക്കുകയായിരുന്നു.

Advertisement