പുതിയ പരാതി വേണ്ട; ഇപിയുടെ ആത്മകഥാ വിവാദത്തിൽ കേസെടുക്കാൻ നിർദേശം നൽകി എഡിജിപി

സിപിഎം നേതാവ് ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ നിർദ്ദേശം നൽകി എഡിജിപി. പുതിയ പരാതി വേണ്ടെന്നും നിലവിലെ പരാതിയിൽ കേസെടുക്കാമെന്നുമാണ് നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം എസ്പി എ.ഷാഹുൽ ഹമീദിനാണ് നിർദേശം നൽകിയത്.

ഡിസിയുടെ പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിന്റെ ഇമെയിലിൽ നിന്നാണ് ആത്മകഥയുടെ ഉള്ളടക്കമെന്ന നിലയിൽ ചിലഭാഗങ്ങൾ ചോർന്നതെന്ന പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. അതേസമയം വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെയും കേസെടുക്കും. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റൽ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഐ.ടി ആക്‌ടും ചുമത്തും.

കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത് ഡി.സി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മാനേജരാണ്. ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തത്.

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍