ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല; അച്ചടക്കം വണ്‍വേ ട്രാഫിക് ആകരുതെന്ന് കെ. സി ജോസഫ്

ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനവുമായി കെ സി ജോസഫ്. ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞവരെ പോലും താക്കീത് ചെയ്യാന്‍ നേതൃത്വം തയ്യാറാകുന്നില്ലെന്നും, അച്ചടക്കനടപടി ചിലര്‍ക്ക് മാത്രം എന്നത് ശരിയെല്ലെന്നും കെ സി ജോസഫ് പറഞ്ഞു. കോട്ടയം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു കെ സി ജോസഫിന്റെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെയും കെ സി ജോസഫ് നിശിതമായി വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പരാമര്‍ശം.

ഉമ്മന്‍ചാണ്ടിയെ പോലെ അരനൂറ്റാണ്ടിലേറെ നിയമസഭാ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്വന്തം ജീവിതം പോലും പാര്‍ട്ടിക്ക് വേണ്ടി മാറ്റിവെച്ച നേതാവിനെ എത്രയോ മോശമായ ഭാഷയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയത് എന്നും അവരൊന്നും കോണ്‍ഗ്രസുകാരല്ലെന്നും കെ സി ജോസഫ് തുറന്നടിച്ചു. പാര്‍ട്ടിയില്‍ പുതിയ ട്രന്റ് ഉടലെടുത്തുവെന്നും കെ സി ജോസഫ് പറഞ്ഞു. ചിലര്‍ ഉമ്മന്‍ചാണ്ടിക്കും, ചെന്നിത്തലയ്ക്കും വേറെ പാര്‍ട്ടി ഉണ്ടാക്കിക്കോ എന്ന് പറഞ്ഞിട്ട് നടപടി പോലും നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അച്ചടക്കം വണ്‍വേ ട്രാഫിക് ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു നേതൃത്വത്തിനെതിരെ കെ സി ജോസഫിന്റെ പരാമര്‍ശം. ഡിസിസി അദ്ധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പരസ്യപ്രസ്താവനകള്‍ വിലക്കിയ സാഹചര്യത്തിലാണ് നേതൃത്വത്തിനെതിരെ നേരിട്ട് പാര്‍ട്ടി യോഗത്തിലെ പരാമര്‍ശമെന്നതും ശ്രദ്ധേയം.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ