'എംപി ഉദ്ഘാടനം ചെയ്യുമെന്ന് ആരും വിചാരിക്കണ്ട, നടനായേ വരൂ, പണം വാങ്ങിയേ പോകൂ'; സുരേഷ്‌ഗോപി

സിനിമാ നടനായി മാത്രമേ ഉദ്ഘാടനം ചെയ്യാൻ എത്തുകയുള്ളുവെന്നും അതിന് പ്രതിഫലം വാങ്ങിക്കുമെന്നും സുരേഷ് ഗോപി എംപി. ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇങ്ങനെ വാങ്ങുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും ഒരു പൊതുപരിപാടിയില്‍ സംസാരിക്കുവേ തൃശൂർ എംപി പറഞ്ഞു.

‘ഏതെങ്കിലും ഉദ്ഘാടനത്തിന് എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. സിനിമാ നടനായി മാത്രമേ വരികയുള്ളൂ. അതിന് എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്നതരത്തില്‍ യോഗ്യമായ ശമ്പളം വാങ്ങിയേ പോകൂ. ആ കാശില്‍ നിന്ന് നയാപൈസ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും’- സുരേഷ് ഗോപി വ്യക്തമാക്കി.

‘ഇനിയും സിനിമ ചെയ്യും. അതില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനംവരെ സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തില്‍ ചെലവഴിക്കും. എന്നാൽ വ്യക്തികള്‍ക്കായിരിക്കില്ല ഇനി പണം നല്‍കുക, ജനങ്ങൾക്കായിരിക്കും. കണക്കുകള്‍ നല്‍കേണ്ടതുകൊണ്ട് അഞ്ച് മുതല്‍ എട്ട് ശതമാനം വരെ തുക ശമ്പളത്തില്‍ നിന്ന് നല്‍കാനേ കഴിയൂ’- സുരേഷ് ഗോപി പറഞ്ഞു.

ആ രീതിയിലൊക്കെയാണ് തനിക്കെതിരെ ഇനി ആക്രമണം വരാന്‍പോകുന്നതെന്നും അത്തരം ആക്രമണങ്ങൾക്ക് ഇപ്പോഴേ തടയിടുകയാണെന്നും എംപി പറഞ്ഞു. തൃശൂരിലെ ജനങ്ങളാണ് ഉത്തരവാദിത്വം ഏല്‍പ്പിച്ചതെങ്കില്‍ ആരുടേയും ഉപദേശം തനിക്ക് ആവശ്യമില്ല. അത് കൃത്യമായി നടത്താനുള്ള ചങ്കൂറ്റമുണ്ടെന്ന് നേരത്തെ തെളിയിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി