മുനമ്പത്ത് നിന്ന് ആരെയും ഒഴിപ്പിക്കുന്ന പ്രശ്‌നമില്ല; ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; സിപിഎം നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍

കൈവശക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ നിലകൊണ്ടതിന്റെ ഉല്പന്നമാണ് ആധുനിക കേരളമെന്നും മുനമ്പത്ത് നിന്ന് ആരെയും ഒഴുപ്പിക്കുന്ന പ്രശ്‌നമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു കുടിയൊഴിപ്പിക്കലിനെയും സിപിഎം അഗീകരിക്കില്ല. മുനമ്പം അല്ല കേരളത്തില്‍ എവിടെയായാലും അവര്‍ താമസിക്കുന്ന ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല.

വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നയം. ഞങ്ങള്‍ ഉള്ളിടത്തോളം മുസ്ലീങ്ങള്‍ക്ക് ഒരു സംരക്ഷണവും നല്‍കില്ല എന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസവും ഉറപ്പിച്ചു പറഞ്ഞത്. മുനമ്പത്ത് സമരം കാലങ്ങളായി നടക്കുന്നുണ്ട്. ഇത് സര്‍ക്കാരിന് മാത്രം പരിഹരിക്കാനാകുന്ന വിഷയമല്ല. സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമാണ്. മനുഷ്യവകാശ പ്രശ്നമെന്ന നിലയില്‍ മുനമ്പത്തുകാര്‍ക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ കോടതിയാണ് സര്‍ക്കാര്‍ തീരുമാനത്തിന് സ്റ്റേ നല്‍കിയത്. സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നു പറയുന്ന വെല്‍ഫെയര്‍ പാര്‍ടി ബിജെപിയുടെ കൗണ്ടര്‍ പാര്‍ട്ടാണ്. എന്താണോ ഭൂരിപക്ഷത്തിന്റെയും ഹിന്ദുക്കളുടെ പേരില്‍ ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത് അത് തന്നെയാണ് ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് വെല്‍ഫെയര്‍ പാര്‍ടി ചെയ്യുന്നത്. വര്‍ഗീയ ദ്രുവീകരണം നടത്താന്‍ മാത്രമാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Latest Stories

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പാലക്കാട് എത്തി; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി