ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അഭ്യൂഹങ്ങളൊന്നും വേണ്ടെന്നും താന്‍ മത്സരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. മുസ്ലീം ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണം. രാജ്യത്ത് മതേതരത്വം നിലനില്‍ക്കണമെന്നും മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പറഞ്ഞു. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സാദിഖലി തങ്ങള്‍ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യ വിശ്വാസപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ട കുഞ്ഞാലിക്കുട്ടി അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്നും പറഞ്ഞു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായും മുസ്ലീം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അറിയിച്ചു.