മാസപ്പടി വിവാദത്തിൽ വീണ വിജയനും സിപിഎമ്മിനും താൽക്കാലിക ആശ്വാസം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി വിജിലൻസ് കോടതിതള്ളി. മതിയായ തെളിവുകളില്ലെന്ന് അറിയിച്ചാണ് കോടതി ഹർജി തള്ളിയത്.
തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്നും,പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.പൊതു പ്രവർത്തകനായ ഗിരീഷ് ബാബുവാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.