'എതിർ സ്ഥാനാർത്ഥിയെ മോശക്കാരിയാക്കിട്ട് ഇലക്ഷൻ ജയിക്കാൻ വന്നിരിക്കുന്നവരല്ല ഞങ്ങളാരും': ഷാഫി പറമ്പിൽ

മോർഫ് ചെയ്ത വീഡിയോ ഇല്ല എന്ന് കെ.കെ ശൈലജ ടീച്ചർ പറഞ്ഞതിൽ സന്തോഷമെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഞങ്ങളാരും അങ്ങനെ ഒന്നും തന്നെ കണ്ടിട്ടില്ല. എതിർ സ്ഥാനാർത്ഥിയെ മോശക്കാരിയാക്കിട്ട് ഇലക്ഷൻ ജയിക്കാൻ വന്നിരിക്കുന്നവരല്ല ഞങ്ങളെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഞങ്ങൾ ആരും കണ്ടിട്ടുണ്ടായിരുന്നില്ല. ആരും കണ്ടതായിട്ട് ഞങ്ങളോട് പറഞ്ഞിട്ടുമുണ്ടായില്ല. ആ ഒരു സാധനം ഇപ്പൊ ഇല്ലാ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നല്ല കാര്യം. സന്തോഷം. ഞങ്ങൾ തുടക്കം മുതൽ പറഞ്ഞോണ്ടിരിക്കുന്ന കാര്യംവും അതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇനിയിപ്പോ പോസ്റ്ററിന്റെ കാര്യമാണെങ്കിൽ കൂടി ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടില്ല. അതും ഇല്ലാതിരിക്കട്ടെയെന്നാണ് ഞങ്ങളുടെ പ്രാർത്ഥന.

വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യം നിങ്ങളാരെങ്കിലും കാണാതെ ഇരിക്കുമോ? എന്റെ സ്വാഭാവികമായ സംശയമാണ്. നമ്മളാരും കണ്ടിട്ടില്ല. അങ്ങനെ ഒരു എതിർ സ്ഥാനാർത്ഥിയെ മോശക്കാരിയാക്കിട്ട് ഒരിലക്ഷൻ ജയിക്കാൻ വന്നിരിക്കുന്നവരല്ല ഞങ്ങളാരുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അങ്ങനൊരു വീഡിയോ ഇല്ല എന്ന് തിരിച്ചറിയുകയും അത് പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അതിനെ ബഹുമാനിക്കുന്നതായും ഷാഫി പറമ്പിൽ കൂട്ടി ചേർത്തു.

Latest Stories

മാരുതി സുസുക്കിയുടെ കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വേഗമാകട്ടെ, ഉടന്‍ വില വര്‍ധിക്കും

മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

ഒ.ടി.ടി റൈറ്റ്‌സിനായി പ്ലാറ്റ്‌ഫോമുകള്‍ മത്സരത്തില്‍; 'കണ്ണപ്പ' റിലീസ് വൈകും? പ്രതികരിച്ച് നായകന്‍

'2002ലേത് ഏറ്റവും വലിയ കലാപമാണെന്ന തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല'; പോഡ്കാസ്റ്റിൽ നരേന്ദ്ര മോദി

ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഇടക്കാല ഉത്തരവിന് സ്റ്റേ

അവതാരകരുടെ 'നച്ചാപ്പിക്ക' വേതനം വിപ്ലവകരമായി കൂട്ടിയ ഞങ്ങളുടെ ട്രേഡ് യൂണിയന്‍ നേതാവ്..; രഞ്ജിനിയെ കുറിച്ച് രാജ് കലേഷ്

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങുന്നു, ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു; ആശാ പ്രവര്‍ത്തകരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍

ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ

IPL 2025: അവനെ നേരിടുമ്പോൾ ഓരോ പന്തും മൈൻഡ് ഗെയിം പോലെ, സ്റ്റാർക്കോ ബോൾട്ടോ ഒന്നും അല്ല; നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ബോളർ അവൻ: വിരാട് കോഹ്‌ലി

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി 9 മാസത്തെ ബഹിരാകാശ വാസം; സുനിത വില്യംസിനും ബുച്ച് വിൽമോറിനും നാസ നൽകുന്ന ശമ്പളം എത്ര?