തന്റെ വിദേശയാത്രയില്‍ നോര്‍വെയില്‍ എത്തിയപ്പോള്‍ കുപ്പിവെള്ളക്കച്ചവടം കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് ജലാശയത്തില്‍നിന്നും നേരിട്ട് എടുത്തുകുടിക്കാനാവുന്നത്ര ശുദ്ധമാണ് വെള്ളമെന്നും നമുക്കും നോര്‍വേ മാതൃക അനുകരിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഗുണം കേരളത്തിന് ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവുമായ കുടിയേറ്റത്തിന് നവംബറില്‍ ഒരാഴ്ചയോളം നീളുന്ന യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നടത്തും. ആദ്യഘട്ടത്തില്‍ 3000-ത്തിലധികം തൊഴില്‍സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതും മാര്‍ക്‌സ് സ്മാരക ലൈബ്രറി സന്ദര്‍ശിച്ചതും അവിസ്മരണീയ അനുഭവമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.