കരുവന്നൂര്‍ കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നേരത്തെ രണ്ട് തവണ കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ലമെന്റ് ചേരുന്നതും ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ സാവകാശം നേടിയിരുന്നു.
ഏപ്രില്‍ 8ന് ഹാജരാകാനാണ് കെ രാധാകൃഷ്ണന് ഇഡിയുടെ നിര്‍ദ്ദേശം. കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന ഇഡിയുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇഡിയുടെ നീക്കം.
Read more
ഏപ്രില്‍ 15ന് മുന്‍പായി കേസില്‍ രണ്ടാംഘട്ട കുറ്റപത്രം നല്‍കാനാണ് തീരുമാനം. സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍, കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇഡിയുടെ ലക്ഷ്യം.