'പൂജ നടത്താൻ വൈദ്യുതി', വിവരാവകാശ അപേക്ഷയില്‍ മറുപടി നൽകിയില്ല; കെഎസ്ഇബി ഉദ്യോഗസ്ഥന് നോട്ടീസ്

കെഎസ്ഇബി ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ. കെഎസ്ഇബി വെസ്റ്റ്ഹില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് നോട്ടീസ് അയച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഉചിതമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.

പരാതിക്കാരൻ നൽകിയ അപേക്ഷയും അതിന് നല്‍കിയ മറുപടികളും 15 ദിവസത്തിനകം കമ്മീഷന് മുന്‍പാകെ സമര്‍പിക്കണമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശം നൽകി. എസ്പിഐഒ, അപ്പീല്‍ അധികാരികള്‍ എന്നിവരെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്നും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറി പൂജ നടത്താന്‍ അടുത്തവീട്ടില്‍ നിന്ന് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി വെസ്റ്റ്ഹില്‍ സ്വദേശി ആര്‍. അജയകുമാര്‍ ഉദ്യോഗസ്ഥന് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയിൽ കൃത്യമായ മറുപടി ലഭിച്ചില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പരാതിക്കാരന്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തു. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കേസ് നടന്നുകൊണ്ടിരിക്കേയാണ് പൂജ നടന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു