കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പൊലീസ് കസ്റ്റഡിയില്‍; തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടമോ?

സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പൊലീസ് കസ്റ്റഡിയില്‍. ശനിയാഴ്ച തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈപ്പാസ് റോഡില്‍ ഒരു വാഹനാപകടത്തെ തുടര്‍ന്ന് തര്‍ക്കം നടക്കുന്നുവെന്ന് അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിനുള്ളില്‍ കണ്ടത് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ ആയിരുന്നു.

തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഓം പ്രകാശിന്റേത് കരുതല്‍ കസ്റ്റഡി മാത്രമാണെന്ന് പൊലീസ് അറിയിക്കുന്നു. ശനിയാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ഓംപ്രകാശ് സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ടതാണ് തര്‍ക്കത്തിന് കാരണമായത്.

ഇതിന് പിന്നാലെയാണ് വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസ് കാറില്‍ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശിനെ ശ്രദ്ധയില്‍പ്പെട്ടത്. ഓംപ്രകാശ് സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലാണെന്നും പൊലീസ് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓംപ്രകാശിന്റെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഓംപ്രകാശിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Latest Stories

IPL 2025: എന്തൊരു മനുഷ്യൻ ഇത്, പരിക്കിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും ഞെട്ടിച്ച് രാഹുൽ ദ്രാവിഡ്; പുതുതലമുറക്ക് ഇത് മാതൃക; വീഡിയോ കാണാം

CT 2025: 'നന്ദിയുണ്ടേ'; വിവാദങ്ങൾക്കിടയിൽ ടൂർണമെന്റ് ഗംഭീരമായി നടത്തിയ പാകിസ്ഥാന് നന്ദി അറിയിച്ച് ഐസിസി

സിറിയയിലെ തീരദേശങ്ങളിൽ 800-ലധികം നിയമവിരുദ്ധ കൊലപാതകങ്ങൾ നടന്നതായി രേഖ

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെകെ കൊച്ച് അന്തരിച്ചു

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്ക്ക് വരുത്തിയത്..; ഷാജി കൈലാസിനൊപ്പം ആനി

IND VS ENG: വലിയ പുലികളായിരിക്കും, പക്ഷെ കാത്തിരിക്കുന്നത് വമ്പൻ അപകടം; ഇന്ത്യക്ക് അപായ സൂചനയുമായി നവ്‌ജ്യോത് സിംഗ് സിദ്ധു

യോഗി ആദിത്യനാഥുള്‍പ്പെടെയുള്ളവര്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്നു; ഹോളി ആഘോഷം സമാധാനപരമാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് സിപിഎം പിബി

ഡൽഹിയിൽ ബ്രിട്ടീഷ് വനിത കൂട്ടബലാത്സംഗത്തിനിരയായി; പിന്നിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്, രണ്ട് പേർ അറസ്റ്റിൽ

2024 നീറ്റ് ചോദ്യ പേപ്പർ ചോർച്ച: 45 വിദ്യാർത്ഥികളെ കുറ്റപ്പെടുത്തി സർക്കാർ, ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് മൗനം

മാര്‍ക്കോയില്‍ കൊല്ലപ്പെട്ടവര്‍ ജീവനോടെ ഉണ്ട്.. മയക്കുമരുന്നിന്റെ തേരോട്ടമാണ് അവസാനിപ്പിക്കേണ്ടത്, പകയുള്ള രാഷ്ട്രീയവും നിരോധിക്കണം: സീമ ജി നായര്‍