ഇനി ഐടി പാര്‍ക്കുകളിലും മദ്യം ലഭിക്കും; സര്‍ക്കാര്‍-സ്വകാര്യ ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി

സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി. കമ്പനികള്‍ക്ക് സമീപമാകും മദ്യ വില്‍പ്പന ശാലകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഐടി പാര്‍ക്കുകള്‍ക്കും സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കും ഇതിനായി ലൈസന്‍സിന് അപേക്ഷിക്കാം.

അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ലൈസന്‍സിനായി പത്ത് ലക്ഷം രൂപയാണ് ഈടാക്കുക. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. എഫ്എല്‍ 9 ലൈസന്‍സ് ഉളളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുളളൂവെന്നും ഉത്തരവില്‍ നിബന്ധനയുണ്ട്.

Read more

എന്നാല്‍ ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈഡേകളിലും മദ്യം നല്‍കാന്‍ പാടില്ല. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം. പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളൂ.ഗുണമേന്മ ഇല്ലാത്ത മദ്യം വിളമ്പുന്നവര്‍ക്കെതിരെ പരാതി നല്‍കാവുന്നതാണ്.