ഇനി അടുത്ത ഘട്ടം ഇങ്ങനെ..മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല; വി. മുരളീധരനെ പരിഹസിച്ച് വി. ശിവന്‍കുട്ടി

മഹാബലി കേരളം ഭരിച്ചുവെന്നത് വെറും കഥ മാത്രമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. മഹാബലിയും ഓണവുമായും ഒരു ബന്ധമില്ലെന്നും വാമനനെ വില്ലനായി കാണുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ‘മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്നാണ് ശിവന്‍ കുട്ടിയുടെ പ്രതികരണം.

മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദവുമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു്. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല.

നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരന്‍ ആരോപിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് ഐതിഹ്യം തളളിക്കൊണ്ടുളള കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

മഹാബലി ഐതിഹ്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഘോഷിക്കുന്ന ഓണത്തെ വാമനജയന്തിയാക്കി മാറ്റണമെന്ന ബിജെപി തീരുമാനത്തിന്റെ ഭാഗമാണോ മുരളീധരന്റെ വിദേശത്തെ വാക്കുകള്‍ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദുസ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ