ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ല, നല്ല അസല്‍ നായര്‍; എന്‍എസ്എസിന് സമദൂര നിലപാട്; സംഘടനയില്‍പ്പെട്ടവര്‍ക്ക് ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്ന് സുകുമാരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് സമദൂര നിലപാട് തന്നെയാണെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് ഒരു രാഷ്ട്രീയവും ഇല്ലന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുപ്പവും അകലവും ഇല്ല. വോട്ട് ചെയ്യുന്നതില്‍ ജാതിയോ മതമോ ഇല്ല. സംഘടനയില്‍ പെട്ട ആളുകള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ല, നല്ല അസല്‍ നായരാണെന്നും അദേഹം പറഞ്ഞു.

Read more

ഡല്‍ഹി നായര്‍ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കു നേരത്തെ ചെറിയ ധാരണാപ്പിശക് ഉണ്ടായിരുന്നെന്നും ഇപ്പോള്‍ അതെല്ലാം മാറിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുന്നയിലെത്തി പിന്തുണ തേടിയിരുന്നു. എന്നാല്‍, അദേഹത്തിന്റെ പേര് സുകുമാരന്‍ നായര്‍ ഇന്ന് പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.