എ എൻ ഷംസീറിനെതിരെ പ്രതിഷേധമുയർത്തി എൻഎസ്എസ് ; ശബരിമല സമര മാതൃകയില്‍ നാമജപഘോഷയാത്ര, ഇന്ന് വിശ്വാസ സംരക്ഷണ ദിനം

ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൽ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്. പ്രതിഷേധത്തിന്റെ ഭാഗമായി ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര.

ഇന്ന് വിശ്വാസ സംരക്ഷണദിനമായി ആചരിക്കുവാനാണ് തീരുമാനം. വിവിധ ജില്ലകളിൽ വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ ജനറൽ സെക്രട്ടറി താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിർദ്ദേശം.

സ്പീക്കർക്കെതിരെ വിമർശനവുമായി എൻഎസ്എസ് ആദ്യം മുതൽ തന്നെ രംഗത്തുണ്ട്. ഷംസീർ പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻനായർ വിമർശിക്കുന്നു. ഷംസീറിൻറെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി നടക്കുന്നതിനിടെയാണ് എൻഎസ് എസിൻറെ വിമർശനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ