കേരളത്തിൽ പകർച്ചപ്പനി വ്യാപിക്കുന്നു; 24 മണിക്കൂറിൽ ചികിത്സ തേടിയെത്തിയത് 9,158 പേർ

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. മഴ കുറഞ്ഞിട്ടും പനി കേസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ദിവസം മാത്രം 9,158 പേരാണ് പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ.

ഡെങ്കിപ്പനി മൂലം 19 പേർ ചികിത്സ തേടിയിട്ടുണ്ട്. ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

Read more

വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തരുത്.