'ആ വസ്ത്രമാണ് ആളുകളുടെ പ്രശ്‌നം, ഓരോ വ്യക്തിക്കും അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങള്‍ സാദ്ധ്യമാണ്'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് യാമി

ഫോട്ടോഷൂട്ടുകളുടെ വൈറല്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ‘കന്യാസ്ത്രീകളുടെ’ ഫോട്ടോഷൂട്ട്. സെലബ്രിറ്റി ഫോട്ടോഗ്രാഫര്‍ യാമി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി വൈറലാകുന്നത്. ചിത്രങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് എതിരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍ യാമി.

‘സഭാവസ്ത്രമണിഞ്ഞ രണ്ട് യുവതികള്‍ പരസ്പരം ആശ്ലേഷിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഒന്നിച്ച് ചിരിക്കുന്നു. ഇതിനെ ആളുകള്‍ എങ്ങനെ കാണുന്നു എന്നതാണ് പ്രശ്‌നം. ആളുകള്‍ ഫോട്ടോഷൂട്ടിലേക്കല്ല ശ്രദ്ധിക്കുന്നത്, അവര്‍ക്ക് വസ്ത്രമാണ് പ്രശ്‌നം. ഞാനൊരു കണ്‍സപ്റ്റ് എടുത്ത് അതിനെ ചിത്രീകരിച്ചു. ആളുകള്‍ പിന്നെ അതാണ് ഇതാണ് എന്നൊക്കെ ആരോപിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ കാഴ്ചയുടെ പ്രശ്‌നമാണ്.’

‘സഭാ വസ്ത്രം അണിഞ്ഞുവെന്നത് കൊണ്ട് അവര്‍ സ്ത്രീകളല്ലാതായി മാറുന്നില്ല. ഓരോ വ്യക്തിക്കും അവരവരുടെതായ ഇഷ്ടാനിഷ്ടങ്ങള്‍ സാധ്യമാണ്. അത് മാത്രമാണ് ഞാന്‍ ആ ഫോട്ടോഷൂട്ടിലൂട ഉദ്ദേശിച്ചത്. അല്ലാതെ അതില്‍ സ്വവര്‍ഗ്ഗലൈംഗികതയോ പ്രണയമോ അത്തരത്തിലുള്ളതൊന്നും ഉദ്ദേശിച്ചിട്ടില്ല’ ഏഷ്യാനെറ്റിന് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ യാമി പറഞ്ഞു.

അമ്മയെ തല്ലിയ കേസായാലും രണ്ട് പക്ഷമുള്ള നാട്ടില്‍ അത്തരം പ്രതികരണങ്ങളെ അതിന്റെ വഴിക്ക് വിടുകയെന്നതാണ് തന്റെ രീതിയെന്നും യാമി കൂട്ടിച്ചേര്‍ത്തു. സ്നേഹം, സ്വാതന്ത്ര്യം, പൂര്‍ണ്ണത എന്നീ തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കന്യാസ്ത്രി വേഷം ധരിച്ച രണ്ട് യുവതികള്‍ ആലിംഗനം ചെയ്ത് നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. ചിത്രത്തിലുള്ളത് യഥാര്‍ത്ഥ കന്യാസ്ത്രീകളല്ല.


 

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ