സംസ്ഥാനത്തെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്; നാളെ സൂചനാ പണിമുടക്ക്

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിലേയ്ക്ക്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്‌കരിക്കുന്ന നഴ്‌സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

Read more

ഇതു സംബന്ധിച്ച് 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി.