നഴ്‌സിംഗ് പ്രവേശന തട്ടിപ്പ്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘം പിടിയില്‍

നഴ്‌സിംഗ് പ്രവേശനത്തിനായി പണം വാങ്ങിയ യുവാവിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍. അഡ്മിഷനോ പണമോ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംഘം തൃശൂര്‍ സ്വദേശി ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. അഞ്ചംഗ സംഘമാണ് കേസില്‍ അറസ്റ്റിലായത്. നഴ്‌സിംഗ് അഡ്മിഷന്‍ ലഭിക്കുന്നതിനായി പ്രതികള്‍ ജോഷിയുടെ സുഹൃത്തിന് 18 ലക്ഷം രൂപ നല്‍കിയിരുന്നു.

പണം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് സംഘം ജോഷി മാത്യുവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. ജോഷിയുടെ സുഹൃത്ത് അഖിലിനാണ് പ്രതികള്‍ പണം നല്‍കിയിരുന്നത്. അഡ്മിഷനും പണവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചയോടെ പാലാരിവട്ടം പാലത്തിന് സമീപത്ത് നിന്നാണ് ജോഷിയെ സംഘം ബലമായി പിടിച്ചുകൊണ്ട് പോയത്.

പാലാരിവട്ടത്ത് നിന്ന് കാറില്‍ കയറ്റി കാക്കനാടുള്ള ഹോട്ടലില്‍ എത്തിച്ച് ജോഷിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ ജോഷിയുടെ വലത് കണ്ണിന് താഴെ പൊട്ടലുണ്ടായതായി പരാതിയുണ്ട്. ആക്രമണത്തിന് ശേഷം ജോഷിയുടെ അഞ്ച് പവന്‍ വരുന്ന സ്വര്‍ണ മാലയും 30,000 രൂപയും അക്രമി സംഘം തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍