‘പ്രചരിക്കുന്നത് ശുദ്ധ അസംബന്ധം, ദീപം തെളിച്ചത് ബംഗാളിലെ അക്രമത്തിന് എതിരെ’; വിശദീകരണവുമായി ഒ. രാജഗോപാല്‍

തുടര്‍ഭരണം ലഭിച്ചത് ആഘോഷിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വീടുകളില്‍ ദീപം തെളിയിച്ച അതേ ദിവസം തന്നെ ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലും ദീപം തെളിയിച്ചിരുന്നു. ബംഗാള്‍ ഹാഷ് ടാഗോടെയാണ് രാജഗോപാല്‍ വിളക്ക് തെളിയിച്ചത്. ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായി. പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തില്‍ ബിജെപി നേതാവും പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഒ രാജഗോപാല്‍.

സേവ് ബംഗാള്‍ ദിനത്തിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യപ്പെട്ട് ദീപം തെളിയിക്കണമെന്ന് ബിജെപി നിര്‍ദേശിച്ചിരുന്നുവെന്നും അത് തെറ്റായി പ്രചരിച്ചത് ശുദ്ധ അസംബന്ധമാണെന്നും ഒ രാജഗോപാല്‍ കൂട്ടിചേര്‍ത്തു.

‘ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയര്‍പ്പിക്കാനാണ് എന്ന് പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണ്.’ ഒ രാജഗോപാല്‍ പറഞ്ഞു.

തപസ്യ കലാസാഹിത്യ വേദിയാണ് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ബിജെപി ദേശീയ കമ്മിറ്റിയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനും ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയത്.

Latest Stories

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്