വിദ്യാര്‍ത്ഥിനിയെ വാട്ട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അദ്ധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എല്‍. ഭവനില്‍ ജയകുമാറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
അദ്ധ്യാപകന്‍ ശല്യപ്പെടുത്തുന്ന വിവരം വിദ്യാര്‍ത്ഥിനി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. വര്‍ക്കലയിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്.
പൊലീസ് കേസെടുത്തതോടെ ജയകുമാര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. തുടര്‍ന്ന് ഭാര്യ വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.