'ഇന്ത്യ'യില്‍ പ്രതിനിധി വേണ്ടെന്ന സിപിഎം തീരുമാനം പിണറായി വിജയന്റെ സമ്മര്‍ദത്തിലാകാം, ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് അടിമപ്പെട്ടുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഎം തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മര്‍ദം കൊണ്ടാകാമെന്ന്  കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത്തരമൊരു തീരുമാനത്തിലേക്ക് സിപിഐഎം എത്തിയത് കേരള നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലാകാമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

ദേശീയ നേതൃത്വം കേരള നേതൃത്വത്തിന് അടിമപ്പെട്ടുപോയെന്നും കൊടിക്കുന്നില്‍ സുരേഷ് വിമർശിച്ചു. സിപിഐഎം പങ്കാളിത്തമില്ലെങ്കിലും ഇന്ത്യ മുന്നണിയുടെ ഏകോപനസമിതി ശക്തമായി മുന്നോട്ടുപോകുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇന്ത്യ മുന്നണിയുടെ ഏകോപനസമിതിയിൽ പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്.

14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തുകയായിരുന്നു. മതേതര ജനാധിപത്യം വിപുലീകരിക്കാന്‍ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടിരുന്നു. തീരുമാനം മുതിര്‍ന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികളില്‍ അടിസ്ഥാനമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

20 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തില്‍ കൂട്ടായ തീരുമാനം എടുക്കാന്‍ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍