ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസ്; ഹോർട്ടികോർപ് മുൻ എംഡി കെ ശിവപ്രസാദ് കീഴടങ്ങി

പീഡനക്കേസിൽ മുൻ ഹോർട്ടികോർപ്പ് എംഡി കീഴടങ്ങി. 22കാരിയായ ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിൽ 78 വയസുള്ള പ്രതി കെ ശിവപ്രസാദ് ആണ് പ്രതി. എറണാകുളം സൗത്ത് എസിപി ഓഫിസിൽ ഇന്ന് പുലർച്ചെ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.

പ്രതിയും ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡിയുമായ കെ ശിവപ്രസാദ് 26 ദിവസമായി ഒളിവിലായിരുന്നു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. യുവതിയുടെ പരാതിയിൽ ക്രിമിനല്‍ ബലപ്രയോഗത്തിനാണ് ശിവപ്രസാദിനെതിരെ കേസെടുത്തിരുന്നത്. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

കഴിഞ്ഞ മാസം 15നായിരുന്നു സംഭവം. വീട്ടുജോലിക്കെത്തിയ 22കാരിയെയാണ് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിച്ചത്. ഭാര്യ പുറത്തുപോയ സമയത്ത് യുവതിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നു. ലഹരി കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍