വിദേശത്ത് ജോലി വാഗ്ദാനം, തട്ടിയെടുത്തത് ലക്ഷങ്ങള്‍; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴയില്‍ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തറയില്‍പ്പറമ്പ് വീട്ടില്‍ ദിത്യ, അര്‍ത്തുങ്കല്‍ പടാകുളങ്ങര വീട്ടില്‍ ദയാനന്ദ് എന്നിവരാണ് ഞാറയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2,80,000 രൂപ തട്ടിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.

വിദേശത്തേക്ക് ആളുകളെ ജോലിക്ക് അയയ്ക്കുന്നതിനുള്ള ജോബ് കണ്‍സള്‍ട്ടന്‍സിയും ലൈസന്‍സും ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിന് വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരുടെ കൈയില്‍ നിന്ന് 2,80,000 രൂപ തട്ടിയെടുത്തതായാണ് പരാതി.

യുവതിയുടെ പരാതിയില്‍ കേസെടുത്ത ഞാറക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സമാനമായ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

Latest Stories

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ