അന്താരാഷ്ട്ര അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി നെടുമ്പാശ്ശേരിയില്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സബിത് ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇറാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര അവയവ മാഫിയയ്ക്ക് വേണ്ടി ആളുകളെയെത്തിക്കുന്നത് സാബിത്താണ്.
സാബിത്ത് ഉള്‍പ്പെടുന്ന മാഫിയ ആളുകളെ ഇറാനിലെത്തിച്ചാണ് അവയവം എടുത്തിരുന്നത്. ചെറിയ തുക നല്‍കി ആളുകളെ ഇറാനിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ അവയവങ്ങളെടുത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. നിരവധി ആളുകളെ ഇത്തരത്തില്‍ ഇറാനിലെത്തിച്ച് അവയവം കവര്‍ന്നതായാണ് വിവരം.
അന്താരാഷ്ട്ര മാഫിയയിലെ പ്രധാന ഏജന്റാണ് പിടിയിലായ സാബിത്തെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്താണ് അവയവം മാറ്റല്‍ ശസ്ത്രക്രിയയ്ക്ക് ആളുകളെ ഇറാനില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ശസ്ത്രക്രിയ കഴിയുന്നതോടെ തുച്ഛമായ തുക നല്‍കി മടക്കി അയയ്ക്കും. തുടര്‍ന്ന് ഉയര്‍ന്ന തുകയ്ക്ക് ഈ അവയവങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കും.