Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ഓടിക്കൊണ്ടിരുന്ന ഇന്ധന ടാങ്കറില്‍ തീ പടര്‍ന്നു; പരിശോധനയ്ക്കിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങി; ഒടുവില്‍ ചിങ്ങവനം സ്‌റ്റേഷനില്‍ പിടിച്ചിട്ടു

, 4:32 pm

ഓടിക്കൊണ്ടിരിക്കെ ഇന്ധന ടാങ്കര്‍ ട്രെയിന് തീപിടിച്ചു. കൃത്യസമയത്ത് വിവരം അറിഞ്ഞ് ട്രെയിന്‍ നിര്‍ത്തിയതോടെ വന്‍ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 1.30ന് കോട്ടയം ചങ്ങനാശേരി റൂട്ടില്‍ മുട്ടമ്പലത്തുവെച്ചാണ് ടാങ്കര്‍ ട്രെയിനിന് തീപിടിച്ചത്. പെട്രോളും ഡീസലും മണ്ണെണ്ണയും കൊണ്ടുപോകുകയായിരുന്ന ട്രെയിനില്‍ ആണ് തീപിടിത്തമുണ്ടായത്.

ടാങ്കറില്‍നിന്നും തുളുമ്പിയ ഇന്ധനത്തില്‍നിന്നാണ് തീപിടിച്ചത്. വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാധമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് റെയില്‍വേ വ്യക്തമാക്കി.

കോട്ടയം ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. എല്ലാ ടാങ്കറുകളില്‍നിന്നും ഇന്ധനം തുളുമ്പുന്നുണ്ടായിരുന്നു. എന്നാല്‍ തീ അണച്ചതിനു പിന്നാലെ ട്രെയിന്‍ അനുമതിയില്ലാതെ യാത്ര തുടര്‍ന്നതു പരിഭ്രാന്തിയുണ്ടാക്കി. പരിശോധനയ്ക്കിടെയാണ് ട്രെയിന്‍ പുറപ്പെട്ടത്. സ്റ്റേഷന്‍ മാസ്റ്ററുടെയും ഫയര്‍ഫോഴ്‌സിന്റെയും നിര്‍ദേശം അവഗണിച്ചായിരുന്നു യാത്ര.

പിന്നീട് ചിങ്ങവനം സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടു. ഇവിടെയെത്തി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിന് ശേഷമാണ് തുടര്‍ന്ന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് കോട്ടയം എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

ചിത്രത്തിന് കടപ്പാട്: മനോരമ

Advertisement