ഓഖി ചുഴലിക്കാറ്റ്: കാണാതായവരുടെ എണ്ണം എത്ര; ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഓരോ കണക്ക്; അവ്യക്തത തുടരുന്നു

ഓഖി ചുഴലിക്കാറ്റ് വീശി രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും കാണാതായവരുടെ എണ്ണത്തില്‍ സര്‍്കാര്‍ വകുപ്പുകള്‍ക്കുള്ള ആശയക്കുഴപ്പം തുടരുന്നു. പൊലീസ്, റവന്യൂ, ഫിഷറീസ് എന്നിവയ്‌ക്കെല്ലൊം കാണാതായവരുടെ എണ്ണത്തില്‍ കൃത്യമായ എണ്ണം രേഖപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 177 പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുമ്പോള്‍ ഫിഷറീസ് വകുപ്പ് 136 പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണഅ വ്യക്തമാക്കുന്നത്. അതേസമയം, റവ്യൂ വകുപ്പിന്റെ കണക്കുകളനുസരിച്ച് 105 പേരെ കാണാതായിട്ടുണ്ടെന്നാണ് പറയുന്നത്.

എന്നാല്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കണക്കില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയി കാണാതായവരുടെ എണ്ണം 256 ആണ്. ഇതില്‍ ഓഖി ദുരന്തമുണ്ടായ 29 ,30 തീയതികളില്‍ കടലില്‍ പോയവരും അതിന് മുമ്പുള്ള ദിവസങ്ങളില്‍ പോയവരുമാണ്. വീടുകള്‍ കയറിയിറങ്ങിയാണ് ലത്തീന്‍ സഭ കണക്ക് ശേഖരിച്ചത്.

Read more

അതേസമയം, വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് മരിച്ചവരുടെയും കാണാതായവരുടെയും വിവരം ശേഖരിച്ചാണ് പൊലീസ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ തയറാക്കിയത്. വലിയ ബോട്ടുകളില്‍ പോയ 204 പേര്‍ തിരിച്ചെത്താനുണ്ടെങ്കിലും ഇവര്‍ക്ക് അപകട സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിരച്ചിലില്‍ ഇപ്പോള്‍ കണ്ടെത്തുന്നതിലേറെയും വലിയ ബോട്ടുകളില്‍ പോയ വരെയാണെന്നത് മറ്റുളളവരേക്കുറിച്ചുള്ള ആധി വര്‍ധിപ്പിക്കുന്നുണ്ട്. അതേ സമയം വിവിധ സേനാ വിഭാഗങ്ങളുടെ തിരച്ചില്‍ ഉള്‍ക്കടലില്‍ തുടരുകയാണ്.