ഓഖി ദുരന്തം; കാണാതായവരുടെ എണ്ണത്തില്‍ ആശയക്കുഴപ്പം തുടരുന്നു

ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസമാകുമ്പോഴും എത്ര പേരെ ദുരന്തത്തില്‍ കാണാതായി എന്നതില്‍ കൃത്യമായ ധാരണയില്ല. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളതീരത്തുനിന്ന് കടലില്‍ പോയ 261 പേരെയാണ് കാണാതായത്. ലത്തീന്‍ അതിരൂപതയുടെ കണക്കില്‍ 243 പേരെയും സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 143 പേരാണ് കടലില്‍കാണാതായത്. റവന്യു വകുപ്പിന്റെ കണക്കില്‍ 134 പേരും.

നവംബര്‍ മുപ്പതിന് ഓഖിആഞ്ഞടിച്ചശേഷം 28 ദിവസം പിന്നിടുമ്പോഴും കടലില്‍ കാണാതായവരെത്ര എന്നതിനെ കുറിച്ച് സമ്പൂര്‍ണ്ണ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഡിസംബര്‍ 26ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കനുസരിച്ച് കേരളത്തില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ 208 പേരെ കണ്ടെത്താനുണ്ടായിരുന്നു. ഒരുദിവസം പിന്നിട്ടപ്പോള്‍ ഈ സംഖ്യ 143 ആയി കുറഞ്ഞു. 65 പേരുടെ വ്യത്യാസം. 65 പേര്‍ മടങ്ങിയെത്തിയതാണോ, അതോ കാണാതായവരുടെ പട്ടികയില്‍ തെറ്റായി കടന്നുകൂടിയപേരുകള്‍ ഒഴിവാക്കിയതാണോ എന്ന് സര്‍ക്കാര്‍വ്യക്തമാക്കുന്നില്ല. ഇതിനിടയിലാണ് കേന്ദ്ര പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍മറ്റൊരു കണക്ക് പറയുന്നത്. കേരളത്തില്‍ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്നാണ് നിര്‍മ്മലാ സീതാരാമന്‍പാര്‍ലമെന്റില്‍ പറഞ്ഞത്. ലത്തീന്‍അതിരൂപതയുടെ കണക്കനുസരിച്ച് കേരളതീരത്തു നിന്ന് പോയ 243 പേര്‍ ഇനിയും മടങ്ങിയിട്ടില്ല.

ചെറുവള്ളത്തില്‍പോയവര്‍ 85, വലിയവള്ളങ്ങളില്‍പോയത് 40, കൊച്ചിയില്‍ നിന്നും മറ്റ് കേരളത്തിലെ തുറമുഖങ്ങളില്‍ നിന്നും വലിയ ബോട്ടുകളില്‍പോയവര്‍ 185 എന്നിങ്ങനെയാണ് കണക്ക്. തമിഴ്‌നാട്ടുകാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ കണക്കുകള്‍തമ്മില്‍ 73 പേരുടെ അന്തരമുണ്ട്. ലത്തീന്‍ അതിരൂപതയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കണക്കുകള്‍തമ്മില്‍ 167 പേരുടെ വ്യത്യാസവും ഉണ്ട്. ദുരന്തത്തില്‍ മരണമടഞ്ഞ 74 പേരില്‍ 37 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ