ഓള്‍ഡ് മങ്ക് തിരിച്ചെത്തി; വില വിവരങ്ങള്‍ ഇങ്ങനെ

മദ്യപര്‍ക്കിടെയില്‍ താരമായ ഓള്‍ഡ് മങ്ക് റം കേരളത്തിലേക്ക് തിരിച്ചെത്തി. 2010 ല്‍ ഇവ കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മദ്യപര്‍ക്കിടെയില്‍ ഈ ബ്രാന്‍ഡിന് ഡിമാന്‍ഡ് കുറഞ്ഞതായിരുന്നു അന്ന് പിന്‍വലിക്കാന്‍ കാരണമായിരുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ ഓള്‍ഡ് മങ്ക് കേരളത്തിന്റെ മദ്യവിപണി വീണ്ടും കീഴടക്കാന്‍ എത്തിയിരിക്കുകയാണ്. 750, 410, 210 എന്നീ വിലകളിലാണ് ഓള്‍ഡ് മങ്ക് കേരളത്തില്‍ ലഭ്യമാവുക.

1954 ഡിസംബറിലാണ് ഓള്‍ഡ് മങ്ക് റം ആദ്യമായി പുറത്തിറങ്ങുന്നത്. മറ്റുള്ള ബ്രാന്‍ഡുകളെക്കാള്‍ കുറഞ്ഞ വിലയായതിനാല്‍ മദ്യപര്‍ ഏറ്റെടുക്കുകയായിരുന്നു ഈ ബ്രാന്‍ഡിനെ. കുറഞ്ഞ കാലം കൊണ്ടുതന്നെ ജനങ്ങള്‍ക്കിടിയില്‍ വലിയ സ്വീകാര്യതയാണ് ഓള്‍ഡ് മങ്കിന് നേടാനായത്. പേരിലെ പ്രത്യേകതയും മദ്യപരെ ആകര്‍ഷിക്കുന്ന ഘടകമായിരുന്നു.

കരസേനയില്‍ ബ്രിഗേഡിയര്‍ ആയിരുന്ന കപില്‍ മോഹനാണ് ഓള്‍ഡ് മങ്കിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ജാലിയല്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച് മദ്യകമ്പനി ഏറ്റെടുക്കയായിരുന്നു കപില്‍ മോഹന്‍.

Read more

അടുത്തകാലത്ത് ഓള്‍ഡ് മങ്കിന്റെ വില്പനയില്‍ കാര്യമായ ഇടിവ് ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന കണക്ക് പ്രകാരം 54 ശതമാനത്തോളം വില്‍പന കുറഞ്ഞിരുന്നു. ഈ പ്രതിസന്ധിയെ കമ്പനി മറികടന്നുകൊണ്ടിരിക്കെയാണ് 2018 ജനുവരി ഒമ്പതിനെ കപില്‍ മോഹന്‍ അന്തരിച്ചത്.