ഒന്നാം സമ്മാനം കോഴിക്കോട്; 25 കോടി ടിഇ-230662 നമ്പര്‍ ലോട്ടറിക്ക്; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് തുടങ്ങി

കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ ടിഇ-230662 നമ്പര്‍ ലോട്ടറിക്ക്. കോഴിക്കോട് ജില്ലയ്ക്ക് നല്‍കിയ ടിക്കറ്റാണിത്. എന്നാല്‍, ഈ ടിക്കറ്റ് കോഴിക്കോട് നിന്നു വാങ്ങി പാലക്കാട് വാളയാറാണ് വിറ്റതെന്ന് സമ്മാനാര്‍ഹമായ ഏജന്റ് പറഞ്ഞു. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

ന്നാം സമ്മാനം 15 കോടിയില്‍നിന്ന് 25 കോടിരൂപയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷവും ഓണം ബംപര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകള്‍. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 12.5 ലക്ഷം ടിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയില്‍ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ. രണ്ടും മൂന്നും സമ്മാനങ്ങള്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആകര്‍ഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കാണ്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞവര്‍ഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വര്‍ധിപ്പിച്ചു. 12.55 കോടിരൂപയാണ് ഏജന്‍സി കമ്മിഷന്‍.

ഉച്ചകഴിഞ്ഞ് രണ്ടിന് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പിലാണ് സമ്മാനാര്‍ഹമായ നമ്പര്‍ തിരഞ്ഞെടുത്ത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. ഒന്നാം സമ്മാനം 25 കോടി. രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 50 ലക്ഷംവീതം 20 നമ്പരുകള്‍ക്ക് നല്‍കും. നാലാം സമ്മാനം അഞ്ചുലക്ഷംവീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം രണ്ടുലക്ഷംവീതം 10 പേര്‍ക്കും നല്‍കും. 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

onam Bumper Result 2023 Prize Money

1st Prize: Rs 25 crore
2nd Prize: Rs 1 crore
Consolation Prize: Rs 5 lakhs
3rd Prize: Rs 50 lakhs
4th Prize: Rs 5 lakhs
5th Prize: Rs 2 lakhs
6th Prize: Rs 5000
7th Prize: Rs 2000
8th Prize: Rs 1,000
9th Prize: Rs 500

Latest Stories

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി