റെക്കോര്‍ഡിട്ട് ഓണം ബമ്പര്‍ വില്‍പ്പന. ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 29 വരെ 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അതായത് 150 കോടി രൂപയുടെ വില്‍പ്പന. ആദ്യഘട്ടത്തില്‍ അടിച്ച 30 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആവശ്യക്കാര്‍ കൂടിയതോടെ 10 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിച്ചിട്ടുണ്ട്.
500 രൂപയാണ് ഇത്തവണ ടിക്കറ്റിന്റെ വില. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക.
അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. അഞ്ച് കോടി വെച്ച് പത്ത് പേര്‍ക്ക് മൂന്നാം സമ്മാനവും ഒരു കോടി നീതം വെച്ച് 90 പേര്‍ക്ക് നാലാം സമ്മാനവു ലഭിക്കും. സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപയാണ് കമ്മീഷനായി ലഭിക്കുക.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്.
ആകെ 126 കോടി രൂപയുടെ സമ്മാനം ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 90 ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ അച്ചടിക്കും. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.