ക്ഷീര കര്‍ഷകര്‍ക്ക് 4.2 കോടിയുടെ ഓണ സമ്മാനവുമായി മലബാര്‍ മില്‍മ; പാലിന് ലിറ്ററിന് രണ്ട് രൂപ അധിക വില

മലബാറിലെ ക്ഷീര കർഷകർക്ക് കോടികളുടെ ഓണസമ്മാനവുമായി മലബാർ മിൽമ. 4.2 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കിയാണ് മില്‍മയുടെ ഓണസമ്മാനം. ജീലൈ മാസത്തിൽ നൽകിയ പാലിനാണ് അധിക വില നൽകുക.

ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 4.2 കോടി രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും. സംഘങ്ങളാണ് തുക കണക്കാക്കി കർഷകർക്ക് നൽകുക.

അധികമായി നല്‍കുന്ന വിലകൂടി കണക്കാക്കുമ്പോള്‍ മില്‍മ ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന ശരാശരി പാല്‍വില ലിറ്ററിന് 47 രൂപ 44 പൈസയാവും. കഴിഞ്ഞ നാലു മാസത്തില്‍ നടത്തിയ 6.26 കോടിയുടെ അധിക കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെയാണ് ഇപ്പോള്‍ അധിക പാല്‍ വില നല്‍കുന്നത്.

വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും പാലിന്റെ വില്‍പ്പന വില വര്‍ധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സാധിക്കുന്നത് ക്ഷീര കര്‍ഷക പ്രസ്ഥാനത്തിന്റെ നേട്ടമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി എന്നിവര്‍ പറഞ്ഞു. അതേസമയം, കേരളത്തിന്‍റെ സ്വന്തം മിൽമ നെയ്യ് നെയ്യ് കയറ്റുമതി ചെയ്യാനുള്ള ലൈസൻസ് ലഭിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

പത്തനംതിട്ട പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന നെയ്യാണ് കയറ്റുമതി ചെയ്യുക. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് നെയ്യ് കയറ്റുമതി ചെയ്യാനുള്ള ലൈസൻസ് ആണ് തിരുവനന്തപുരം മേഖല സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം