ഒഞ്ചിയത്ത് ആര്‍.എം.പിയില്‍ വീണ്ടും കൂട്ടരാജി; എട്ടു കുടുംബങ്ങള്‍ സി.പി.എമ്മില്‍

കോഴിക്കോട് ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് വീണ്ടും കൂട്ടരാജി. വൈക്കിലശേരി മേഖലയില്‍ നിന്ന് ആര്‍എംപിയുടെ സജീവ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എട്ടു കുടുംബങ്ങള്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തത്തിലും സാമ്പത്തിക അരാജകത്വത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വിഴുപ്പലക്കുന്ന സംഘമായി ആര്‍എംപി അധഃപതിച്ചെന്ന് അവര്‍ വിമര്‍ശിച്ചു. ഇവര്‍ക്ക് പുറമേ മൂന്ന് ബിജെപി പ്രവര്‍ത്തകരും സിപിഐഎമ്മിനൊപ്പം ചേര്‍ന്നു.

ആര്‍എംപി പ്രവര്‍ത്തകരായ ഇടവനക്കുനി അനീഷ്, അഭിന, ഷാനവാസ് വാര്യംകണ്ടി, വലിയപറമ്പത്ത് രാജി, ദേവി, എടവന്തോടി മീത്തല്‍ പ്രവീണ്‍, സന്ധ്യ, ദേവകി എന്നിവരും ബിജെപി പ്രവര്‍ത്തകരായ കിഴക്കേ പുനത്തില്‍ മണി, കിഴക്കേ പുനത്തില്‍ അജിത, നെല്ലോളി മീത്തല്‍ ബിനീഷ് എന്നിവരുമാണ് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്.

ഏരിയാ സെക്രട്ടറി ടി പി ബിനീഷ് ഇവരെ ചെങ്കൊടി നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി എന്‍ നിധിന്‍ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, കെ ലിനീഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മറ്റു പാര്‍ട്ടികളില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ സിപിഐഎമ്മിലേക്ക് എത്തുമെന്ന് ടി പി ബിനീഷ് പറഞ്ഞു.

Latest Stories

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്