ഇടുക്കിയിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു; കെഎസ്ആർടിസി ബസും കാറും തകർന്നു

ശക്തമായി പെയ്ത മഴയിൽ ഇടുക്കിയിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. രാജകുമാരി സ്വദേശി ജോസഫ് (61) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനും എതിരെ വന്ന കെഎസ്ആർടിസി ബസ്സിനും മുകളിലേക്കാണ് മരം കടപുഴകി വീണത്. കാർ പൂർണമായും തകർന്നു. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

നേര്യമംഗലം വില്ലാഞ്ചിറയിൽവച്ച് കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽപ്പെട്ടത്. മുരിക്കുംതൊട്ടി സ്വദേശി ജോബി, ഭാര്യ അഞ്ജു, അഞ്ജുവിന്റെ അമ്മ അന്നക്കുട്ടി എന്നിവരാണ് ആശുപത്രിയിലുള്ളത്. അഞ്ജുവിന്റെ അച്ഛൻ ജോസഫ് (61) ആണ് മരിച്ചത്.

Read more

അതേസമയം കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെ പുറത്തെടുത്തത്. ഇവർക്ക് പരിക്കുണ്ട്. ഉടൻ തന്നെ മൂന്ന്പേരെയും ആശുപത്രിയിൽ എത്തിച്ചു.