ആശമാരുടെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയം തടഞ്ഞു; പരാതി നൽകി 146 ആശാവർക്കർമാർ

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ ഒരു ദിവസം പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് സർക്കാർ. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്.

രാപ്പകൽ സമരത്തിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയമാണ് തടഞ്ഞുവെച്ചത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തവരുടെ ഫെബ്രുവരിയിലെ ഓണറേറിയമാണ് കൊടുക്കാത്തത്. ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്ത 146 പേരുടെ ഓണറേറിയം തടഞ്ഞ് ബാക്കി മുഴുവൻ പേർക്കും പണം നൽകി.

പണം കിട്ടാത്ത ആശാമാർ ജില്ലാ പ്രോഗ്രോം മാനേജർക്ക് പരാതി നൽകി. തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളിലും ഉപരോധ സമരത്തിൽ പങ്കെടുത്തവർക്ക് പണം നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. സെക്രട്ടറിയേറ്റിന് മുൻപിലുള്ള ആശാ വർക്കർമാരുടെ സമരം 47 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Latest Stories

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; തെളിവുകളുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വകലാശാല

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്

INDIAN CRICKET: ആ ഇതിഹാസ താരങ്ങളായിരുന്നു എന്റെ ചൈല്‍ഡ്ഹുഡ് ഹീറോസ്, കോഹ്ലിക്കും രോഹിതിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത്‌..., വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌