കൂടത്തായി കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി; മൊഴിമാറ്റിയത് ജോളിക്ക് സയനൈസ് നല്‍കിയ പ്രജി കുമാറിന്റെ ഭാര്യ

കൂടത്തായി റോയ് തോമസ് വധക്കേസില്‍ അറുപതാം സാക്ഷി ശരണ്യ കൂറുമാറി. കേസിലെ പ്രതി ജോളിക്ക് സയനൈസ് എത്തിച്ച് നല്‍കിയ പ്രജി കുമാറിന്റെ ഭാര്യയാണ് അറുപതാം സാക്ഷി ശരണ്യ. കേസില്‍ ഇതുവരെ കൂറുമാറിയവരുടെ എണ്ണം ആറായി. പ്രജി കുമാറിന്റെ ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്ത സംഭവത്തില്‍ സാക്ഷിയാണ് ശരണ്യ.

കേസിലെ രണ്ടാം പ്രതിയും ജോളിയുടെ സുഹൃത്തുമായ എംഎസ് മാത്യു പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

2002 മുതല്‍ 2016 വരെ പൊന്നാമറ്റം കുടുംബത്തില്‍ നടന്ന കൊലപാതക പരമ്പരകളുടെ വിവരം പുറത്തറിയുന്നത് 2019ല്‍ ആണ്. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. അന്നമ്മയ്ക്ക് പിന്നാലെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.

ആദ്യ രണ്ട് മരണങ്ങളിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ലെങ്കിലും മൂന്നാമത്തെ മരണമായ റോയ് തോമസിന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കുടുംബത്തിലെ അടുത്ത കൊലപാതകം റോയ് തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് വാശി പിടിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യുവിന്റേത് ആയിരുന്നു.

ഇതിന് പിന്നാലെ ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ രണ്ട് വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ സിലി എന്നിവരും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. റോയ് തോമസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിലെ ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.

Latest Stories

ലീഗ് വേദിയില്‍ ക്ഷമാപണവുമായി പിവി അന്‍വര്‍; ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പതനത്തിന്റെ തുടക്കമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

സമരം പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകും; കേരളത്തിലെ ജനങ്ങള്‍ തങ്ങളോടൊപ്പമെന്ന് ആശ പ്രവര്‍ത്തകര്‍

RCB VS RR: നീ എന്തിനാ ചക്കരെ ടി-20 യിൽ നിന്ന് വിരമിച്ചേ; വിരാട് കൊഹ്‌ലിയെ കണ്ട് പ്രമുഖ ഇതിഹാസങ്ങൾ പഠിക്കണം എന്ന് ആരാധകർ

ബോധപൂര്‍വ്വം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നു; ന്യൂനപക്ഷങ്ങളെ ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് എംഎ ബേബി

RCB VS RR: ഇത് വെറും സാൾട്ടല്ല, ആർസിബിയുടെ സ്വീറ്റ് സാൾട്ട്; രാജസ്ഥാനെതിരെ ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം

വിഎസ് നെട്ടോട്ടമോടിച്ച വെള്ളാപ്പള്ളിയോട് തന്നെയാണ് പിണറായിയുടെ പ്രീണനം

PBKS UPDATES: അവന്മാരുടെ മണ്ടത്തരമാണ് തോൽവിക്ക് കാരണമായത്, കൂടാതെ ദുരന്തം ബോളിങ്ങും: ശ്രേയസ് അയ്യർ

'പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ പോയില്ല, വർക്കൗട്ട് മടുത്തപ്പോൾ സ്വീകരിച്ചത് മറ്റൊരുവഴി'; ഫറാ ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

'കോഴിക്കോട് 15കാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കൾ, 11 കാരൻ ദൃശ്യങ്ങൾ പകർത്തി'; വിവരം പുറത്ത് വന്നത് കൗൺസിലിങ്ങിനിടെ

ഒരു മാസത്തില്‍ കൂടുതല്‍ യുഎസില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മുന്നറിയിപ്പ്; അവഗണിച്ചാല്‍ പിന്നീട് ഒരിക്കലും യുഎസില്‍ കാലുകുത്താനാവില്ല