കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; മൂന്ന് പ്രതികളും വിചാരണ കാത്ത് അഴിക്കുള്ളിൽ

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷം. അന്ധ വിശ്വാസത്തിലൂന്നി സാമ്പത്തിക നേട്ടത്തിനായി രണ്ട് അരുംകൊലകൾ നടത്തിയ മൂന്ന് കൊടുംകുറ്റവാളികളും ജയിലിനുള്ളിൽ തന്നെയാണ്. രണ്ട് സ്ത്രീകളെ വീട്ടിൽ എത്തിച്ച് ക്രൂരമായി കൊന്നു കളഞ്ഞ ഭഗവൽസിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും വിചാരണ കാത്ത് അഴിക്കുള്ളിൽ കഴിയുകയാണ്.

നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് പോലും ഇപ്പോഴും ആളുകളെത്തുന്നുണ്ട്. അരുംകൊലകൾ നടന്ന വീട് പൊലീസ് സീൽ ചെയ്തിരിക്കയാണ്. ഭഗവൽസിങ്ങിന്‍റെ തിരുമ്മൽ കേന്ദ്രവും കാടുമൂടി. മനോവൈകൃതമുള്ള പ്രതി മുഹമ്മദ് ഷാഫി പറഞ്ഞതനുസരിച്ചാണ് ഭഗവൽസിംഗും ഭാര്യ ലൈലയും കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്.

സാമ്പത്തിക അഭിവൃദ്ധിക്കായി എന്തും ചെയ്യാൻ തയാറായിരുന്നു അവരോട് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങൾ ഭക്ഷിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ഷാഫിയാണ് നൽകിയത്. പിന്നാലെയാണ് ഇവർ സ്ത്രീകളെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പറമ്പിൽ കുഴിച്ചിട്ടത്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്.

അരുംകൊലകൾ നടത്തിയ ശേഷവും ഫേസ്ബുക്കിൽ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു ഭഗവൽസിംഗ്‌. കൊലപാതകവും പീഡനവും ഗൂഡാലോചനയും തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാഫിയും ഭഗവൽസിങ്ങും ലൈലയും വിചാരണ കാത്ത് വിയ്യൂരിലെ അതിവ സുരക്ഷാ ജയിലിലാണിപ്പോൾ.

Latest Stories

ഘടകക്ഷികളെ തളളിപറയാതെ അവരെ കൂടെ നിർത്തുകയാണ് വേണ്ടത്; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ എൻസിപിക്ക് പിന്തുണ നൽകി മുഖ്യമന്ത്രി

നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസ് എടുക്കും

ഗൗരി ലങ്കേഷ് വധം; വിധി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കോടതി; അവസാന പ്രതിയ്ക്കും ജാമ്യം

കായിക താരത്തെ പീഡിപ്പിച്ച സംഭവം; ഇതുവരെ അറസ്റ്റിലായത് 20 പേര്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിത കമ്മീഷന്‍

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന; മഹാവികാസ് അഘാഡിയിലെ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍

കാട്ടുതീയില്‍ വീടും 10 ഒളിംപിക് മെഡലുകളും നഷ്ടപ്പെട്ടു, വളര്‍ത്തുനായയെ രക്ഷിച്ചു: മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍

ജീവിക്കുക ജീവിക്കാനനുവദിക്കുക, കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ല; ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

വിദേശപിച്ചില്‍ മികച്ച ശരാശരി ഉള്ള ചുരുക്കം കളിക്കാരില്‍ ഒരാള്‍, കഠിന സാഹചര്യങ്ങളില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മണിക്കൂറുകളും ക്രീസില്‍ നിന്ന വന്‍മതില്‍

മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി ജോസഫ്; എറണാകുളം അങ്കമാലി അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തിരശ്ശീല വീണു