ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീര്‍ത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.

Latest Stories

എന്നെ ആ കാര്യത്തിന് ഇത്തവണ നിർബന്ധിക്കരുത്, അങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കരുത്; താരങ്ങളോട് സൂര്യകുമാർ യാദവ്

ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്; കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

"അടുത്ത മണിക്കൂറുകളിൽ പരിശോധനയ്ക്ക് വിധേയമാക്കും" - റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി; ഫോർവേഡ് താരത്തിന് കഴുത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചു

മരണം വരെ നിരാഹാര സമരം; മമത സർക്കാരിനെതിരെ ജീവൻ- മരണ പോരാട്ടത്തിൽ ആറ് ഡോക്ടർമാർ

നെഞ്ചില്‍ ബാന്‍ഡേജ്, അമൃതയ്ക്ക് സംഭവിച്ചതെന്ത്? പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പ്

ആ ടീമിൽ നടക്കുന്നത് കസേര കളിയാണ്, ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടം; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മലപ്പുറത്തെ മുസ്ലീങ്ങള്‍; എതിര്‍പ്പുകള്‍ തള്ളി കെടി ജലീല്‍; നിലപാട് കടുപ്പിച്ച് വീണ്ടും വിശദീകരണം

കാണാന്‍ ആളില്ല, എന്തിനായിരുന്നു ഈ റീ റിലീസ്? വിവാദങ്ങള്‍ക്ക് പിന്നാലെ എത്തിയ 'പലേരി മാണിക്യം', പലയിടത്തും ഷോ ക്യാന്‍സല്‍

ഇംഗ്ലണ്ടിനെതിരെ ഫ്‌ലാറ്റ് പിച്ച് ആവശ്യപ്പെട്ട് പാക് താരങ്ങള്‍, 'മിണ്ടാതിരുന്നോണം' എന്ന് ഗില്ലസ്പിയുടെ ശാസന

ഇന്ത്യൻ കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ നികുതിദായകൻ വിരാട് കോഹ്‌ലി; പിന്നാലെ സച്ചിനും എംഎസ് ധോണിയും