വീഡിയോ കോള്‍ ചെയ്ത ശേഷം ഭീഷണി; ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് 15 ലക്ഷം നഷ്ടം; പൊലീസില്‍ പരാതി നല്‍കി വൈദികന്‍

യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അദ്ധ്യക്ഷൻ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കൈയില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ 15 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ പ്രതിയാണെന്ന് കാട്ടി സിബിഐയില്‍ നിന്നെന്ന വ്യാജേന വിളിച്ചാണ് മാര്‍ കൂറിലോസിന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിച്ചത്.

സിബിഐയില്‍ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ ദിവസം മാര്‍ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാര്‍ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകള്‍ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അദേഹം കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലും തുടര്‍ന്ന് സൈബര്‍ സെല്ലിലും നല്‍കിയ പരാതിയില്‍ പറയുന്നു.

മുംബൈയിലെ ബാങ്കില്‍ മാര്‍ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്പരുകളില്‍നിന്നു വിളിച്ചു ഭീഷണിമുഴക്കി. ഓണ്‍ലൈന്‍ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നു.

കേസില്‍നിന്ന് ഒഴിവാക്കാനെന്ന പേരില്‍ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്ക് 15,01,186 രൂപ അയച്ചെന്നും വൈദികന്‍ പറയുന്നു.

Latest Stories

'നാരായണീന്റെ മൂന്നാണ്മക്കള്‍' ജനുവരിയില്‍ തിയേറ്ററുകളിലേക്ക്

2024: സ്വര്‍ണ്ണത്തിന്റെ സുവര്‍ണ്ണവര്‍ഷം!; ഗ്രാമിന് 5800 രൂപയില്‍ തുടങ്ങി 7000ന് മേലേ എത്തിയ സ്വര്‍ണവില; കാരണമായത് യുദ്ധമടക്കം കാര്യങ്ങള്‍

"എന്നെ വിറപ്പിച്ച ബോളർ ആ പാക്കിസ്ഥാൻ താരമാണ്"; വമ്പൻ വെളിപ്പെടുത്തലുമായി സച്ചിൻ ടെൻഡുൽക്കർ

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പന്‍' ആരംഭിച്ചു

BGT 2024: ജയ്‌സ്വാളിനെ പുറത്താക്കി ഞാൻ മടുത്തു, ഇന്ന് വേറെ ആരെങ്കിലും അവന്റെ വിക്കറ്റ് എടുക്ക്; ഓസ്‌ട്രേലിയൻ ബോളർമാർ വേറെ ലെവൽ

ഇന്‍സ്റ്റഗ്രാം റീച്ച് കിട്ടാന്‍ 'മാര്‍ക്കോ'യുടെ ലിങ്ക്; വ്യാജ പതിപ്പ് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

ജോ റൂട്ടിനെ മറികടന്ന് ഇന്ത്യക്കെതിരെ റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

'ആദ്യം അവന്‍ നിങ്ങള്‍ക്ക് കിംഗ്, ഇപ്പോള്‍ ജോക്കര്‍': ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം തുറന്നുകാട്ടി ഇര്‍ഫാന്‍ പത്താന്‍

വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി; കൊച്ചിയിൽ ഇക്കുറി രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം